ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. ഇതില്‍ രണ്ടുപേര്‍ കുട്ടികളാണ്. സിംധന്‍-കോക്കര്‍നാഗ് റോഡിലായിരുന്നു അപകടം.
മദ്വാ കിഷ്ട്വാറില്‍നിന്ന് മടങ്ങുകയായിരുന്നു സംഘം. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന. രജൗരി, റിയാസി ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.