ന്യൂഡല്‍ഹി: ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റില്‍ തീപിടിത്തം. ആറ് പേര്‍ക്ക് പൊള്ളലേറ്റുവെന്നാണ് റിപ്പോര്‍ട്ട്. എട്ടോളം അഗ്‌നി ശമന വാഹനങ്ങളെത്തി തീ അണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് രണ്ട് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍്കൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. റെസ്റ്റോറന്റിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് തീ പടരാനിടയാക്കിയതായാണ് പ്രാഥമിക നിഗമനം. ഐഎന്‍എ മെട്രോ സ്‌റ്റേഷനു സമീപമുള്ള കേരള റെസ്റ്റോറന്റിലാണ് ആദ്യം തിപിടിത്തമുണ്ടായത്. സമീപമുള്ള രണ്ട് ചൈനീസ് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിശമന സേനാ വിഭാഗം തീ അണച്ചത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.