കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ അസമില്‍ നിന്നെത്തിയ വിനോദസഞ്ചാരികളില്‍ രണ്ടു പേരെ കാണാനില്ല. സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടു പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഇവര്‍ വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടര്‍ പ്രിയദര്‍ശിനി, സുഹൃതി എന്നിവരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ലയങ്ങള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നു. നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫി ന്റെ്ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും രക്ഷാപ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് പറഞ്ഞു.