തിരുവനന്തപുരം: വിവിധ തദ്ദേശവാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശൂര്‍ പാവറട്ടിയില്‍ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തില്‍ സിപിഎമ്മിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകള്‍ പാര്‍ട്ടിക്കു നഷ്ടപ്പെട്ടു.
കണ്ണൂര്‍ ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി എല്‍ഡിഎഫ്. മൂന്നു സീറ്റുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ ജയിച്ചു.
മലപ്പുറത്ത് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകള്‍ പാര്‍ട്ടിക്കു നഷ്ടപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടിയും മുസ്ലിം ലീഗും സിറ്റിങ് സീറ്റ് നിലനിര്‍ത്തി.
ആലപ്പുഴ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന 3 പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ടെണ്ണം സിപിഎമ്മും ഒരെണ്ണം ബിജെപിയും നേടി.