ന്യൂഡല്‍ഹി: ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച കനത്ത മഴയില്‍ ഡല്‍ഹിയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളക്കെട്ടു രൂപപ്പെട്ടതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അഞ്ചുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. വിമാന സര്‍വീസുകളെയും മഴ ബാധിച്ചു. പല വിമാനങ്ങളും മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നതെന്ന്.