മില്‍ കോവില്‍ (കാനഡ): കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്ന്് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പഞ്ചാബില്‍ നിന്നുള്ളവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ഡ്രൈവറും മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സഞ്ചരിച്ചിരുന്ന വാഹനം ഹൈവേയില്‍ തെന്നിമാറിയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മൂവരും പുറത്തേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
മരിച്ചവരില്‍ രണ്ടു പേര്‍ സഹോദരങ്ങളാണ്. ലുധിയാനയിലെ മലൗദ് ഗ്രാമത്തില്‍ നിന്നുള്ളവരാണിവര്‍. മോണ്‍ക്ടണിലെ ഡേകെയറില്‍ ജോലി ചെയ്തിരുന്ന ഹര്‍മന്‍ സോമല്‍ (23), ഏതാനും മാസം മുമ്പ് പഠന വിസയില്‍ കാനഡയിലേക്ക് പോയ നവ്ജോത് സോമല്‍ (19) എന്നിവരാണ് മരിച്ചത്. പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലെ സമാനയില്‍ നിന്നുള്ള രശ്ംദീപ് കൗര്‍ ആണ് മരിച്ച മൂന്നാമത്തെയാള്‍.