മുണ്ടക്കൈ: മുണ്ടക്കൈ ദുരന്തഭൂമിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വീണ്ടുമെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ അധികൃതരുമായി രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. അദ്ദേഹത്തോടൊപ്പം കെ സി വേണുഗോപാല്‍ എം പിയും ഉണ്ടായിരുന്നു. ഇന്നലെ രാഹുല്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് പുനരധിവാസം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തതിരുന്നു.
ആദ്യം പുഞ്ചിമട്ടത്തേക്ക് പോയ രാഹുല്‍ ഗാന്ധി തുടര്‍ന്ന് മുണ്ടക്കൈയിലേക്ക് എത്തുകയായിരുന്നു. ദുരന്തമുണ്ടായ ഓരോയിടവും സന്ദര്‍ശിച്ച അദ്ദേഹം സൈന്യത്തോട് രക്ഷാപ്രവര്‍ത്തനമുള്‍പ്പെടെയുള്ളവയുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്നലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത രാഹുല്‍ഗാന്ധി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.