ദുരന്തഭൂമിയില്‍ മോഹന്‍ ലാല്‍

0
19

ഉരുള്‍ പൊട്ടല്‍ നാശംവിതച്ച വയനാട്ടില്‍ മോഹന്‍ ലാല്‍ എത്തി. മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് മോഹന്‍ ലാല്‍ ആദ്യം എത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയശേഷം മുണ്ടിക്കൈ സന്ദര്‍ശിച്ചു.

ടെറിട്ടോറിയല്‍ ആര്‍മിയുടെ ലെഫ്റ്റനന്റ് കേണലാണ് മോഹന്‍ ലാല്‍. കോഴിക്കോട് നിന്ന് റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. നേരത്തെ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയായില്‍ ഏറെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

മോഹന്‍ ലാലിന്റെ പോസ്റ്റ്:
‘വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു.

ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങള്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു.

നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ജയ്ഹിന്ദ്,’

LEAVE A REPLY

Please enter your comment!
Please enter your name here