അര്‍ജുനായുള്ള രക്ഷാദൗത്യം പ്രതിസന്ധിയിലെന്ന് ബന്ധുക്കള്‍; നാളെ സ്വമേധയാ തെരച്ചിലിന് ഇറങ്ങുമെന്ന് മാല്‍പെ

0
42

കോഴിക്കോട്: ഷിരൂരിലെ നദിയില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി നാളെ സ്വമേധയാ തെരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു. അതേസമയം, രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. തെരച്ചില്‍ എന്ന് പുനരാരംഭിക്കും എന്നതില്‍ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജില്ലാ കളക്ടര്‍, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ജിതിന്‍ പറയുന്നു.

തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിലും തീരുമാനം ആയില്ല. അര്‍ജുന്റെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി ഡീ സതീശന്‍ സന്ദര്‍ശനം നടത്തി. തെരച്ചില്‍ പുനരാരംഭിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

അതിനിടെ, അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മലയില്‍ 11 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് രംഗത്തെത്തി. ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ്, എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ തുടങ്ങിയവരാണ് കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യകത്മാക്കിയത്.

അര്‍ജുന്റെ ഭാര്യക്ക് ഉചിതമായ ജോലി നല്‍കാന്‍ സാധിക്കും. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് അനുവാദം തരുന്ന പക്ഷം ഇത്തരത്തില്‍ നിയമനം നല്‍കാന്‍ ബാങ്ക് തയ്യാറാണെന്നും ഇവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here