നോഹ ലൈല്‍സ് വേഗരാജാവ്

0
17

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ വേഗരാജാവായി യുഎസ് താരം നോഹ ലൈല്‍സ്. നൂറു മീറ്ററില്‍ 9.79 (9.784) സെക്കന്‍ഡില്‍ ഓടിയെത്തിയാണ് നോഹ ലൈല്‍സ് സ്വര്‍ണം നേടിയത്. സെമിയില്‍ 9.83 സെക്കന്‍ഡില്‍ ഓടിയെത്തിയ നോഹ ലൈല്‍സ് മൂന്നാം സ്ഥാനത്തായിരുന്നു. 9.79 (9.789) സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ ജമൈക്കന്‍ താരം കിഷെയ്ന്‍ തോംസണ്‍ വെള്ളി നേടി. 98 മീറ്റര്‍ വരെ മുന്നിലായിരുന്ന തോംസണ്‍, സെക്കന്‍ഡിന്റെ 5000ല്‍ ഒരു അംശത്തിനാണ് വെള്ളിയിലൊതുങ്ങിയത്. യുഎസിന്റെ തന്നെ ഫ്രെഡ് കെര്‍ലിക്കാണ് വെങ്കലം. 9.81 സെക്കന്‍ഡിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ഈ സീസണില്‍ കെര്‍ലിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവു കൂടിയാണ് അദ്ദേഹം.

നിലവിലെ ചാംപ്യന്‍ ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്‌സ് ഫൈനലില്‍ മത്സരിച്ചിരുന്നെങ്കിലും മെഡല്‍പ്പട്ടികയ്ക്കു പുറത്തായി. 9.85 സെക്കന്‍ഡില്‍ ഓടിയെത്തിയ ഇറ്റാലിയന്‍ താരം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ദക്ഷിണാഫ്രിക്കയുടെ അകാനെ സിംപിനെ 9.82 സെക്കന്‍ഡില്‍ ഓടിയെത്തി നാലാം സ്ഥാനം സ്വന്തമാക്കി. ബോട്‌സ്വാനയുടെ ലെറ്റ്‌സില്‍ ടെബോഗോ (9.86), യുഎസ്എയുടെ കെന്നി ബെഡ്‌നറിക് (9.88), ജമൈക്കന്‍ താരം ഒബ്ലിക് സെവില്ല (9.91) എന്നിവരാണ് യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളില്‍.

LEAVE A REPLY

Please enter your comment!
Please enter your name here