ഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടലിനു ശേഷം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പരസ്പര പഴിചാരല്‍ തുടരുകയാണ്. കേന്ദ്രമന്ത്രി അമിത് ഷായാണ് ഇതിനു തുടക്കം കുറിച്ചത്. കനത്തമഴയെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പു കൊടുത്തിരുന്നതായി അമിത് ഷാ പറഞ്ഞതാണ് വിവാദമായത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് പൂര്‍ണമായും നിഷേധിച്ചു. അത്തരം മുന്നറിയിപ്പുകളൊന്നും കേന്ദ്രം നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോഴിതാ, ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ് രംഗത്തെത്തിയിരിക്കുന്നു. സംസ്ഥാനത്തിന് നല്‍കിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചതായി അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചുളള ചോദ്യങ്ങള്‍ക്കായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിയമവിരുദ്ധ സംരക്ഷണം നല്‍കി. ടൂറിസത്തിനായി പോലും സോണുകള്‍ ഉണ്ടാക്കിയില്ല. വളരെ സെന്‍സീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നല്‍കിയില്ലെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
പുതിയ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചുളള വിജ്ഞാപനം കഴിഞ്ഞ 31 ന് കേന്ദ്രം പുറത്താക്കിയിരുന്നു. അതില്‍ അഭിപ്രായം അറിയിക്കുന്നതിന് 60 ദിവസത്തെ സമയമാണ് സംസ്ഥാനങ്ങള്‍ക്ക് അടക്കം അനുവദിച്ചത്. കേരളത്തില്‍ വയനാട്ടിലെ വില്ലേജുകള്‍ അടക്കം കേരളത്തിലെ 9993 ചതുരശ്ര കിലോമീറ്ററുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു.