കോട്ടയം: കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. നട്ടാശേരി വടക്ക് തെക്കുംകൂര്‍ തെക്കേ കോയിക്കല്‍ ജുഗല്‍ കിഷോര്‍ മേഹ്ത്ത (അപ്പു 25) ആണു മരിച്ചത്. കാനഡയിലെ പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡിലെ ആല്‍ബനിയിലെ എക്സ്പ്രസ് വേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജുഗല്‍. ഇന്നലെ രാവിലെ 2.30ന് ആയിരുന്നു അന്ത്യം. വടക്ക് തെക്കുംകൂര്‍ തെക്കേ കോയിക്കല്‍ രാജീവ് കിഷോര്‍ മേഹ്ത്തയുടെയും ചിത്ര രാജീവിന്റെയും (കെഎസ്ഇബി മുന്‍ സീനിയര്‍ സൂപ്രണ്ട്, പള്ളം) മകനാണ്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മറ്റു 2 പേര്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.
ജുഗല്‍ നാലു വര്‍ഷമായി കാനഡയില്‍ ഉണ്ട്. ക്യൂലിനെറി ആര്‍ട് നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. സഹോദരി: തന്‍വി( മണര്‍കാട് സെന്റ് ജൂഡ് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി).