മട്ടാഞ്ചേരി: ഓണ്‍ലൈന്‍ ഓഹരിവപിണിയിലൂടെ അമിത ലാഭം നേടിക്കൊടുക്കാമെന്നു പറഞ്ഞ് തട്ടിപ്പു നടത്തി ലക്ഷങ്ങള്‍ കവര്‍ന്നെടുത്ത കേസില്‍ മൂന്നുപേര്‍ ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലായി.
കുമ്പളം സെന്റ് ജോസഫ് ചര്‍ച്ചിനു സമീപം ഇക്കനാട്ടില്‍ വീട്ടില്‍ നിജില്‍ ലോറന്‍സ്(28), കുമ്പളം തുണ്ടിപറമ്പില്‍ വീട്ടില്‍ ശിവപ്രസാദ്(25), പാലക്കാട് പട്ടാമ്പി കാപ്പൂര്‍ ഒരുവിന്‍പുറത്ത് വീട്ടില്‍ മുഹമ്മദ് റഫീക്ക്(31) എന്നിവരെയാണ് എറണാകുളം അസി.കമ്മീഷണര്‍ പി.രാജ്കുമാര്‍, എസ്.ഐ ഒ.ജെ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റിട്ട.നേവല്‍ ജീവനക്കാരനില്‍ നിന്നാണ് ഇവര്‍ വ്യാജ കമ്പനികളുടെ പേരില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ച് ഓഹരിവിപണിയില്‍ അമിതലാഭം നല്‍കാമെന്നു പറഞ്ഞ് പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
ഒരു മാസംകൊണ്ട് ഒരു കോടി അറുപതു ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലാക്കി ഹാര്‍ബര്‍ പൊലീസിന് പരാചി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തട്ടിപ്പിനു പിന്നില്‍ വന്‍സംഘമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.