പത്തനംതിട്ട: പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേര്‍ ഷോക്കേറ്റ് മരിച്ചു. കൂരമ്പാല അരുണോദയത്തില്‍ ചന്ദ്രശേഖരന്‍ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. പന്നി കയറാതിരിക്കാന്‍ പാടശേഖരത്തില്‍ കെട്ടിയ വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഇരുവരും പങ്കുചേര്‍ന്ന് കൃഷി നടത്തിവരുകയാണ്. വാഴയും കപ്പയുമുള്‍പ്പെടെ വിവിധ കൃഷികളുണ്ട്.
പാടശേഖരത്തില്‍ പന്നി കയറാതിരിക്കാനുള്ള വൈദ്യുതി ലൈനില്‍ നിന്ന് ചന്ദ്രശേഖരന് ഷോക്കേറ്റു. അത് കണ്ട് നിന്ന ഗോപാല പിള്ള സുഹൃത്തിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ഇദ്ദേഹത്തിനും ഷോക്കേറ്റത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്തയാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പല പ്രതിവിധികള്‍ നോക്കി, ഒടുവില്‍ വൈദ്യുതി വേലി സ്ഥാപിക്കുകയായിരുന്നു.