ഹൂസ്റ്റണ്‍(ടെക്‌സസ്) : തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. സഹോദരനായ യുവാവിന് പരിക്കേറ്റു. തീപിടിത്തത്തില്‍ അനിത (8), യൂലിസ(11), എവെലന്‍ (15) എന്നിവരാണ് മരിച്ചത്. 21 കാരനായ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. .
ബിസോണറ്റ് സ്ട്രീറ്റിന് സമീപമുള്ള 8110 അല്‍ബാകോറിലെ ഒരു കോണ്ടോമിനിയത്തില്‍ പുലര്‍ച്ചെ 5:45 ഓടെയാണ് തീപിടിത്തമുണ്ടായത്. അതുവഴി പോയ ഒരാള്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട് പോലീസിനെ വിളി്കകുകയായിരുന്നു. പുലര്‍ച്ചെ 4 മണിയോടെ അമ്മ ജോലിക്ക് പോയിക്കഴിഞ്ഞാണ് ദുരന്തമുണ്ടായത്. ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് തീ പടര്‍ന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.