സുഹൃത്തിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ട്രെയിനില്‍ പോകവേ രണ്ടുപേര്‍ അറസ്റ്റില്‍

0
13

മുംബൈ: സുഹൃത്തിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ട്രെയിനില്‍ യാത്രചെയ്യവേ രണ്ടു പേര്‍ മുംബൈ പൊലീസിന്റെ പിടിയിലായി. ആര്‍പിഎഫ് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. അപ്രതീക്ഷിതമായി സ്യൂട്ട്‌കേസില്‍ നിന്നും രക്തം പുറത്ത് വരുന്നത് കണ്ടാണ് പരിശോധിച്ചത്.

കൊല്ലപ്പെട്ടത് അര്‍ഷാദ് അലി ഷേഖ് എന്ന യുവാവാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രതികളായ ജയ് പ്രവീണ്‍ ചാവ്ഡ, ശിവ്ജീത് സുരേന്ദ്ര സിംഗ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികളും കൊല്ലപ്പെട്ടയാളും സംസാരശേഷി ഇല്ലാത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here