തെലുങ്കില്‍ രംഗണ്ണനാവാന്‍ ബാലകൃഷ്ണ

0
21

തിയേറ്ററുകളില്‍ മലയാളികള്‍ ആഘോഷമാക്കി മാറ്റിയ ഫഹദ് ഫാസിലിന്റെ ആവേശത്തിന് തെലുങ്ക റീമേക്ക് വരുന്നു. ഫഹദ് ഫാസില്‍ അവിസ്മരണീയമാക്കിയ രംഗണ്ണനായി എത്തുന്ന് ടോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണയാണ്.

റീമേക്ക് സിനിമകള്‍ ഒരുക്കുന്ന ഹരീഷ് ശങ്കറാണ് ആവേശത്തിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ മൈത്രി മൂവീ മേക്കേഴ്സാണ് ആവേശത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ചേക്കും. എന്നാല്‍ സിനിമയുടെ തെലുങ്ക് പതിപ്പിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ബാലകൃഷ്ണയും ഹരീഷ് ശങ്കറും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തിയ ആവേശം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിന്ന് മാത്രം ഏകദേശം 154 കോടിയാണ് നേടിയത്.

ഫഹദ് ഫാസിലിനൊപ്പം ആശിഷ് വിദ്യാര്‍ത്ഥി, റോഷന്‍, സജിന്‍ ഗോപു,ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, നീരജ രാജേന്ദ്രന്‍, പൂജ മോഹന്‍രാജ്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here