പൊന്നാനി: വിദ്യാര്‍ഥിയുടെ രക്ഷിതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണുമരിച്ചു. പൊന്നാനി എം.ഐ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക തൃശ്ശൂര്‍ വടക്കേക്കാട് കല്ലൂര്‍ സ്വദേശി ബീവി കെ. ബിന്ദു (51) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനുശേഷമായിരുന്നു സംഭവം. സഹപ്രവര്‍ത്തകര്‍ചേര്‍ന്ന് പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: ആറ്റുപ്പുറം കീക്കോട്ട് ഹൈദ്രോസ് തങ്ങള്‍. മാതാവ്: അറക്കല്‍ അമീനക്കുട്ടി. മകന്‍: സയ്യിദ് ആദില്‍. മരുമകള്‍: ഫായിസ.സഹോദരങ്ങള്‍: മുഹമ്മദ് തങ്ങള്‍, ഫൗസിയ ബീവി, സയ്യിദ് ഹാരിസ് (അക്ഷര കോളേജ് വടക്കേക്കാട്). കബറടക്കം ബുധനാഴ്ച ഒന്‍പതിന് കല്ലൂര്‍ ജുമാഅത്ത് പള്ളി കബര്‍സ്താനില്‍.