ഇനി ഓള്‍പാസില്ല; മിനിമം മാര്‍ക്കു വേണം; എട്ടാം ക്ലാസില്‍ ഈ വര്‍ഷം; ഒമ്പതും പത്തുംക്ലാസുകളില്‍ വരുംവര്‍ഷങ്ങളില്‍

0
41

തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ഓള്‍ പാസ് നിര്‍ത്തലാക്കി ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. 2026-2027 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ തീരുമാനം.

സംസ്ഥാന സര്‍ക്കാര്‍ എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്നും എല്ലാവര്‍ക്കും എപ്ലസ് നല്‍കുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപത്തെ തുടര്‍ന്നായിരുന്നു കോണ്‍ക്ലേവ്. ഇതിലുയര്‍ന്ന നിര്‍ദേശമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചിരിക്കുന്നത്.

നിലവില്‍ നിരന്തര മൂല്യനിര്‍ണയത്തിനും ഒപ്പം തന്നെ വിഷയങ്ങള്‍ക്കും കൂടി 30 ശതമാനം മതി. അതുകൊണ്ട് തന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇത് മാറ്റിയിട്ടാണ് ഓരോ വിഷയങ്ങള്‍ക്കും 30 ശതമാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം. ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാര്‍ക്ക് വേണം. പഠിക്കാതെ പാസാകാന്‍ പറ്റില്ലെന്ന രീതിയാണ് നിലവില്‍ വരാന്‍ പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here