പാരീസ്: ചൊവ്വാഴ്ച രാത്രിമുതല്‍ ബുധനാഴ്ച രാവിലെ വരെ ഉറക്കമില്ലാതെ കഠിനവ്യായാമത്തിലായിരുന്നു വിനേഷ് ഫോഗട്ട്. സൈക്ലിങും നടത്തവു ഉള്‍പ്പടെ കഠിന വ്യായാമങ്ങളുമായി രാത്രി ചെലവഴിച്ചു. ഭരക്കൂടുതലുണ്ടെന്ന് വിനേഷും പരിശീലകരും തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ സെമിഫൈനല്‍ മത്സരത്തിനുശേഷം കഠിനമായ വ്യായാമത്തിലായിരുന്നു വിനേഷ്. ഫൈനല്‍ മത്സരത്തിനായി രണ്ടുകിലോയോളം ഭാരം ഈ സമയംകൊണ്ട് അവര്‍ കുറച്ചതായാണ് റിപ്പോര്‍ട്ട്. പക്ഷെ തീവ്രപരിശ്രമങ്ങള്‍ ഫലം കണ്ടില്ല. ബുധനാഴ്ച രാവിലെ നടന്ന ഭാരപരിശോധനയില്‍ 100ഗ്രാം വിനേഷിന്റെയും ഇന്ത്യയുടെയും സുവര്‍ണസ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍്പിച്ചു.
ഗുസ്തിക്കാര്‍ രണ്ടു തവണ ഭാരപരിശോധനയ്ക്ക് വിധേയരാകണം എന്നാണ് യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് റൂള്‍ ബുക്കില്‍ പറയുന്നത്. പ്രാഥമിക മത്സരങ്ങള്‍ക്ക് മുമ്പ് രാവിലേയും ഫൈനലിന് മുമ്പ് രാവിലേയുമാണിത്. ഒരേ ഭാരം നിലനിര്‍ത്തുകയും വേണം. റസ്ലിങ് റൂള്‍ ബുക്കിലെ അനുഛേദം 11 അനുസരിച്ച്, ആദ്യത്തേയോ രണ്ടാമത്തേയോ ഭാരപരിശോധനയില്‍ പങ്കെടുക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍ മത്സരത്തില്‍നിന്ന് പുറത്താവും. റാങ്ക് ഒന്നും തന്നെ ഇല്ലാതെ അവസാന സ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുകയും ചെയ്യും.
അതേസമയം, വിനേഷ് ഫോഗട്ടിനെ പാരിസ് ഒളിമ്പിക്‌സില്‍നിന്ന് അയോഗ്യയാക്കിയതിനെതിരെ ഗുസ്തി ഫെഡറേഷന്‍, യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ്ങിനേ അപ്പീല്‍ നല്‍കി്. വിഷയത്തില്‍ ഇടപെടണമെന്ന് ഗുസ്തി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ വിനേഷ് ഫോഗട്ടിനെ കണ്ട് പിന്തുണ അറിയിച്ചു. ഇന്ത്യ ഒപ്പമുണ്ടെന്നും പൂര്‍ണ പിന്തുണ അറിയിക്കുന്നതായും പി.ടി. ഉഷ വിനേഷ് ഫോഗട്ടിനെ അറിയിച്ചു.