ട്രിപ്പ് മുടക്കരുത്; എങ്ങനെയും ലാഭത്തിലാക്കണം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രിയുടെ കര്‍ശന നിര്‍ദേശം

0
37

തിരുവനന്തപുരം: യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ കര്‍ശന നിര്‍ദ്ദേശം. 75 ശതമാനം ബസ്സുകളെങ്കിലും ലാഭകരമാക്കണമെന്നും കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

ബസ് തകരാറിലായാല്‍ സ്പെയര്‍ ബസ് ഉപയോഗിച്ച് ക്യാന്‍സലേഷന്‍ ഒഴിവാക്കണം. കളക്ഷന്‍ കുറവായ റൂട്ടുകള്‍ റീ ഷെഡ്യൂള്‍ ചെയ്യണമെന്നും ടാര്‍ജറ്റ് അനുസരിച്ച് സര്‍വ്വീസ് നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here