ടോവിനോ തോമസ് ട്രിപിള്‍ റോളില്‍ എത്തുന്ന എആര്‍എം- അജയന്റെ രണ്ടാം മോഷണം ഓണം റീലീസ്. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 3 ഡി യിലും 2 ഡിയിലുമായി എആര്‍എം പ്രദര്‍ശനത്തിനെത്തും. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലായാണ് കഥ പറയുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദിബു നൈനാന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ചായാഗ്രഹണം. എഡിറ്റിംഗ് -ഷമീര്‍ മുഹമ്മദ്
കോ പ്രൊഡ്യൂസര്‍ – ജസ്റ്റിന്‍ സ്റ്റീഫന്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി തോമസ്,ഡോ. വിനീത് എം.ബി, പ്രിന്‍സ് പോള്‍,അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ – ദീപു പ്രദീപ്,പ്രോജക്ട് ഡിസൈന്‍: എന്‍.എം. ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍ -സന്തോഷ് കൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ് റാഫേല്‍, ഹര്‍ഷന്‍ പട്ടാഴി,ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്,പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ് ആന്‍ഡ് ഹെയര്‍ : റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ്മ, സ്റ്റണ്ട്: വിക്രം മോര്‍, ഫീനിക്‌സ് പ്രഭു,അഡീഷണല്‍ സ്റ്റണ്ട്‌സ് -സ്റ്റന്നര്‍ സാം ആന്‍ഡ് പി സി, കൊറിയോഗ്രാഫി- ലളിത ഷോബി, ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍