ഡല്‍ഹി: ബിഹാര്‍ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേര്‍ മരിച്ചു. 35ഓളംപേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെ പ്രത്യേക പൂജ നടക്കുന്ന സമയത്തായിരുന്നു അപകടം.
അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ ക്ഷേത്രത്തില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ശ്രാവണ്‍ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച പ്രമാണിച്ച് ഭക്തര്‍ കൂട്ടത്തോടെ ദര്‍ശനത്തിനെത്തിയതാണ് തിരക്ക് അനിയന്ത്രിതമാകാന്‍ കാരണമായത്