വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ സ്വര്‍ണ തട്ടിപ്പ്: മുന്‍ ബാങ്ക് മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍

0
44

കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വര്‍ണ്ണ തട്ടിപ്പിലെ പ്രതി മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാര്‍ പിടിയിലായി. തെലങ്കാനയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തെലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടു.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സ്വര്‍ണ്ണമാണ് പണയം വെച്ചതെന്നും, സോണല്‍ മാനേജരുടെ നിര്‍ദേശ പ്രകാരം ആണ് കാര്‍ഷിക ഗോള്‍ഡ് ലോണ്‍ നല്‍കിയതെന്നും വിശദീകരിച്ച് മധ ജയകുമാര്‍ വീഡിയോ പുറത്തുവിട്ടിരുന്നു. പ്രതി അറസ്റ്റിലായതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.

കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ബാങ്ക് ഓഫിസില്‍ എത്തി പരിശോധന നടത്തും. ബാങ്ക് രജിസ്റ്ററുകളാണ് അന്വേഷണ സംഘം പരിശോധിക്കുക. കേസ് അന്വേഷണം ഏറ്റെടുത്തതിന് ശേഷം ജില്ലാ ക്രൈം ബ്രാഞ്ചു സംഘം ആദ്യമായാണ് ബാങ്കില്‍ നേരിട്ട് എത്തുന്നത്. ബാങ്ക് മുന്‍ മാനേജര്‍ മധ ജയകുമാറിന്റെ വിഡിയോയില്‍ പറയുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണ സംഘം നേരിട്ട് കാണും. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് ജയകുമാര്‍ ആരോപിക്കുന്ന ബാങ്ക് സോണല്‍ മാനേജരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here