കോട്ടയം സ്വദേശിനിയായ നഴ്‌സ് യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു

0
22

ലണ്ടന്‍: മലയാളി നഴ്‌സ് യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു. വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്‌സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്ന കോട്ടയം ചിങ്ങവനം സ്വദേശിനി സോണിയ സാറ ഐപ്പ് ( 39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നാ്ട്ടില്‍ നിന്നും മടങ്ങിയെത്തിയത്.

ചിങ്ങവനം വലിയപറമ്പില്‍ അനില്‍ ചെറിയാനാണ് ഭര്‍ത്താവ്. കാലിന്റെ സര്‍ജറി സംബന്ധമായി 10 ദിവസം മുന്‍പാണ് നാട്ടില്‍ പോയിരുന്നത്. സര്‍ജറിക്ക് ശേഷം യുകെയിലേക്ക് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് എത്തിയത്. തുടര്‍ന്ന് ഒരുമണിക്കൂറിന് ശേഷം വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലിയ, ലൂയിസ് എന്നിവരാണ് മക്കള്‍. സംസ്‌കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here