ഹൂസ്റ്റന്‍: അമേരിക്കയിലെ ടെക്‌സസില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ലിയാന്‍ഡറില്‍ നിന്നുള്ള അരവിന്ദ് മണി (45), ഭാര്യ പ്രദീപ(40), മകള്‍ ആന്‍ഡ്രില്‍ അരവിന്ദ്(17) എന്നിവരാണ് മരിച്ച ഇന്ത്യന്‍ വംശജര്‍.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് എതിര്‍വശത്തുനിന്നു വന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ആ കാറിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചു.
അരവിന്ദും കുടുംബവും സഞ്ചരിച്ച കാര്‍ 112 കിലോമീറ്റര്‍ വേഗത്തില്‍ ആയിരുന്നു. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആന്‍ഡ്രിയയെ കമ്പ്യൂട്ടര്‍ സയന്‍സ് പഠനത്തിന് ചേരാനായി കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം ഉണ്ടാവുന്നത്. ദമ്പതികളുടെ മകന്‍ ആദിര്‍യാന്‍ അപകട സമയത്ത് ഒപ്പം ഇല്ലായിരുന്നു.