കൊല്‍ക്കത്ത പീഡനം: മുന്‍ പ്രിന്‍സിപ്പലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ

0
60

കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സഞ്ജയ് ഘോഷിനെ സിബിഐ നുണപരിശോധനയ്ക്ക് വിധേയനാക്കും. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ഘോഷിനെ സിബിഐ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു.

സഞ്ജയ് ഘോഷിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും അതിനാല്‍ നുണപരിശോധന വേണ്ടിവരുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നുണപരിശോധന നടത്താന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

കൊലപാതക വിവരം അറിഞ്ഞപ്പോള്‍ എന്തായിരുന്നു പ്രതികരണം, മൃതദേഹം കാണിക്കുന്നതിന് മുന്‍പ് മൂന്നുമണിക്കൂറോളം യുവതിയുടെ മാതാപിതാക്കളെ എന്തിനു കാത്തുനിര്‍ത്തി, കൊലപാതക വിവരം അറിഞ്ഞശേഷം ആദ്യം വിളിച്ചതാരെ, യുവതി മരിച്ചുകിടന്ന സെമിനാര്‍ ഹാളിനടുത്ത് അറ്റകുറ്റപ്പണി നടത്താന്‍ അനുവാദം നല്‍കിയതാര് തുടങ്ങിയ ചോദ്യങ്ങളാണ് സിബിഐ സഞ്ജയ് ഘോഷിനോട് ചോദിച്ചത്.

‘സഞ്ജയിന്റെ ചില ഉത്തരങ്ങളില്‍ വൈരുധ്യമുണ്ടെന്നും അതുകൊണ്ട് നുണ പരിശോധന നടത്തണമെന്നാസിബിഐയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here