ഡല്‍ഹി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാന്‍ നിയമമുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഗവണ്‍മെന്റിനു കൃത്യമായ നിലപാട് ഉണ്ടെന്നും നിയമ നടപടികള്‍ സ്വീകരിക്കാന്‍ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിടിച്ചു വെച്ചതല്ല. പുറത്ത് വിടുന്നതിന് നിയമപരമായ തടസ്സങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു അതിന്റെ സമയത്ത് പുറത്ത് വിട്ടു. പ്രതിപക്ഷം കണ്ണടച്ചു രാഷ്ട്രീയമായി എതിര്‍ക്കുകയാണ്. വസ്തുതാപരമായി പറയുന്നതാണ് അവരുടെ വിശ്വാസ്യതക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു..