• Home  
  • എഡ്മന്റണില്‍ പേപ്പര്‍ബാഗുകളുടെ ഫീസ് വര്‍ധിപ്പിച്ചു
- Canada-news

എഡ്മന്റണില്‍ പേപ്പര്‍ബാഗുകളുടെ ഫീസ് വര്‍ധിപ്പിച്ചു

എഡ്മന്റണ്‍: പേപ്പര്‍ ബാഗുകള്‍ക്കും പുനരുപയോഗിക്കാവുന്ന ബാഗുകള്‍ക്കുമുള്ള ഫീസ് എഡ്മന്റണില്‍ വര്‍ധിപ്പിച്ചു. ജൂലൈ 1 മുതല്‍ പേപ്പര്‍ ബാഗുകള്‍ക്ക് കുറഞ്ഞത് 25 സെന്റായി വില വര്‍ധിച്ചു. പുതിയ പുനരുപയോഗിക്കാവുന്ന ബാഗുകള്‍ക്ക് കുറഞ്ഞത് 2 ഡോളറും വിലവരും. സിറ്റിയുടെ സിംഗിള്‍ യൂസ് ഐറ്റം റിഡക്ഷന്‍ ബൈലോ പ്രകാരം ഒരു പേപ്പര്‍ ബാഗിന് 15 സെന്റും പുനരുപയോഗിക്കാവുന്ന ബാഗിന് ഒരു ഡോളറുമായിരുന്നു നിരക്ക്. പൂര്‍ണമായും പ്ലാസ്റ്റിക്കില്‍ നിന്നും പ്ലാസ്റ്റിക് ഇതര ഉല്‍പ്പന്നങ്ങളിലേക്ക് മാറുന്നതിനും പുനരുപയോഗിക്കാവുന്നവയുടെ ഉപയോഗം വര്‍ധിപ്പിച്ചും മാലിന്യങ്ങള്‍ കുറയ്ക്കുവാനാണ് ലക്ഷ്യമിടുന്നത്. […]

എഡ്മന്റണ്‍: പേപ്പര്‍ ബാഗുകള്‍ക്കും പുനരുപയോഗിക്കാവുന്ന ബാഗുകള്‍ക്കുമുള്ള ഫീസ് എഡ്മന്റണില്‍ വര്‍ധിപ്പിച്ചു. ജൂലൈ 1 മുതല്‍ പേപ്പര്‍ ബാഗുകള്‍ക്ക് കുറഞ്ഞത് 25 സെന്റായി വില വര്‍ധിച്ചു. പുതിയ പുനരുപയോഗിക്കാവുന്ന ബാഗുകള്‍ക്ക് കുറഞ്ഞത് 2 ഡോളറും വിലവരും. സിറ്റിയുടെ സിംഗിള്‍ യൂസ് ഐറ്റം റിഡക്ഷന്‍ ബൈലോ പ്രകാരം ഒരു പേപ്പര്‍ ബാഗിന് 15 സെന്റും പുനരുപയോഗിക്കാവുന്ന ബാഗിന് ഒരു ഡോളറുമായിരുന്നു നിരക്ക്. പൂര്‍ണമായും പ്ലാസ്റ്റിക്കില്‍ നിന്നും പ്ലാസ്റ്റിക് ഇതര ഉല്‍പ്പന്നങ്ങളിലേക്ക് മാറുന്നതിനും പുനരുപയോഗിക്കാവുന്നവയുടെ ഉപയോഗം വര്‍ധിപ്പിച്ചും മാലിന്യങ്ങള്‍ കുറയ്ക്കുവാനാണ് ലക്ഷ്യമിടുന്നത്.

പ്ലാസ്റ്റിക്, മര ഉല്‍പ്പന്നങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍, കാര്‍ഡ്ബോര്‍ഡ് തുടങ്ങിയവയാണ് സിംഗിള്‍-യൂസ് ഇനങ്ങളില്‍ ഉള്‍പ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *