
കാല്‍ഗറി: കാല്‍ഗറി നിവാസികളെ ദുരിതത്തിലാക്കിയ ജലക്ഷാമത്തിന് പരിഹാരമാകുന്നു. ആഴ്ചകളായി കുടത്ത ജലക്ഷാമം അനുഭവിച്ചുവരുകയായിരുന്നു ഈ മേഖലയിലുള്ളവര്‍. കാല്‍ഗറിയിലും പ്രദേശത്തും ജല ഉപയോഗം സാധാരണ നിലയിലാവുകയാണെന്ന് മേയര്‍ അറിയിച്ചു.
ജലവിതരണം സാധാരണപോലെയാക്കാനുള്ള നടപടികള്‍ തുടരുന്നുണ്ടെങ്കിലും നഗരം പ്രാദേശിക അടിയന്തരാവസ്ഥയ്ക്ക് കീഴിലാണ്. ഗാര്‍ഹിക ജല ഉപഭോഗ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് സിസ്റ്റം എങ്ങനെ പ്രതികരിക്കുമെന്നു ജീവനക്കാര്‍ പരിശോധിച്ചുവരുന്നതിനാല്‍ ഔട്ട്ഡോര്‍ സ്റ്റേജ് 4 ജല നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.
ബെയര്‍സ്പാ സൗത്ത് ഫീഡര്‍ മെയിന്‍ ഇപ്പോള്‍ 50 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാല്‍ഗറി ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസ് ജനറല്‍ മാനേജര്‍ മൈക്കല്‍ തോംസണ്‍ പറഞ്ഞു.
കാര്‍ വാഷ് സെന്ററുകളും ഇന്‍ഡോര്‍ പൂളുകളും വീണ്ടും തുറക്കുമെന്ന് തോംസണ്‍ പറഞ്ഞു.
ശേഷിക്കുന്ന നിയന്ത്രണങ്ങള്‍ എപ്പോള്‍ നീക്കാന്‍ കഴിയുമെന്ന് മനസിലാക്കാന്‍ വരും ദിവസങ്ങളിലെ അറിയാനാകുവുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.