• Home  
  • കാല്‍ഗറിയില്‍ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും; കനത്ത നാശം
- Canada-news

കാല്‍ഗറിയില്‍ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും; കനത്ത നാശം

കാല്‍ഗറി: കനത്ത നാശം വിതച്ച് കാല്‍ഗറിയില്‍ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും. കനത്ത മഴയോടൊപ്പമുണ്ടായ ആലിപ്പഴം വീഴ്ച വീടുകള്‍ക്കും കാല്‍ഗറി രാജ്യാന്തര വിമാനത്താവളത്തിലും നാശനഷ്ടമുണ്ടാക്കി. കൊടുങ്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ബി, സി ഗേറ്റുകളില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. വെള്ളം ശുദ്ധീകരിക്കുന്നതിനും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ആഭ്യന്തര ടെര്‍മിനലിന്റെ ഭാഗങ്ങള്‍ അടച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പ്രദേശത്ത് കനത്ത മഴയും കാറ്റും സൃഷ്ടിക്കാന്‍ ശേഷിയുള്ള ശക്തമായ ഇടിമിന്നല്‍ ഉണ്ടാകുമെന്ന് എണ്‍വയോണ്‍മെന്റ് […]

കാല്‍ഗറി: കനത്ത നാശം വിതച്ച് കാല്‍ഗറിയില്‍ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും. കനത്ത മഴയോടൊപ്പമുണ്ടായ ആലിപ്പഴം വീഴ്ച വീടുകള്‍ക്കും കാല്‍ഗറി രാജ്യാന്തര വിമാനത്താവളത്തിലും നാശനഷ്ടമുണ്ടാക്കി. കൊടുങ്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ബി, സി ഗേറ്റുകളില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. വെള്ളം ശുദ്ധീകരിക്കുന്നതിനും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ആഭ്യന്തര ടെര്‍മിനലിന്റെ ഭാഗങ്ങള്‍ അടച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പ്രദേശത്ത് കനത്ത മഴയും കാറ്റും സൃഷ്ടിക്കാന്‍ ശേഷിയുള്ള ശക്തമായ ഇടിമിന്നല്‍ ഉണ്ടാകുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *