• Home  
  • ചെറുതുരുത്തിയില്‍ സ്ത്രീ കൊല്ലപ്പെട്ടത് അതിക്രൂരമായി; ഭര്‍ത്താവ് അറസ്റ്റില്‍
- Crime

ചെറുതുരുത്തിയില്‍ സ്ത്രീ കൊല്ലപ്പെട്ടത് അതിക്രൂരമായി; ഭര്‍ത്താവ് അറസ്റ്റില്‍

തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ തമിഴ്നാട് സ്വദേശിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡില്‍ സെല്‍വിയെന്ന അമ്പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് തമിഴന്‍ തന്നെയാണ് ഭാര്യ മരിച്ചെന്നവിവരം പ്രദേശവാസികളെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും സംശയത്തെത്തുടര്‍ന്ന് തമിഴനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ശെല്‍വിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. […]

തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ തമിഴ്നാട് സ്വദേശിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡില്‍ സെല്‍വിയെന്ന അമ്പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവ് തമിഴന്‍ തന്നെയാണ് ഭാര്യ മരിച്ചെന്നവിവരം പ്രദേശവാസികളെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും സംശയത്തെത്തുടര്‍ന്ന് തമിഴനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ശെല്‍വിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഭര്‍ത്താവ് തമിഴന്‍ അതിക്രൂരമായാണ് ശെല്‍വിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കി ഉള്‍പ്പെടെ ക്രൂരമായി ഉപദ്രവിച്ചു. സംഭവദിവസം സമീപത്തെ ഒരു കടയുടെ മുന്നില്‍വെച്ചാണ് ഇയാള്‍ ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ രണ്ടിനും ആറിനുമിടയിലായിരുന്നു കൊല. ഭാര്യ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ ഇയാള്‍ മൃതദേഹം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയായിരുന്നു.

കൊല്ലപ്പെട്ട ശെല്‍വിയും ഭര്‍ത്താവ് തമിഴനും വര്‍ഷങ്ങളായി ചെറുതുരുത്തിയിലാണ് താമസം. ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്നതായിരുന്നു ജോലി. ബസ് കാത്തിരിപ്പുകേന്ദ്രത്തിലായിരുന്നു ഇവര്‍ രാത്രി അന്തിയുറങ്ങിയിരുന്നത്. ഇരുവരും പലപ്പോഴും മദ്യപിച്ച് വഴക്കിടുന്നതും പതിവായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *