- Crime

ബാറിലെ സംഘര്‍ഷം; സെക്യൂരിറ്റി ജീവനക്കാരന്റെ കുത്തേറ്റ് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

സംഭവത്തില്‍ പ്രതിഷേധിച്ച് ബാറിനു നേരേ സിപിഎം നേതൃത്വത്തില്‍ അക്രമമുണ്ടായി. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

കൊല്ലം:ചടയമംഗലത്ത് ബാറിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് സിഐടിയു തൊഴിലാളി മരിച്ചു. കലയം പാട്ടം സുധീഷ്ഭവനില്‍ സുധീഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11-നാണ് സംഭവം.

മറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ സ്വദേശി ഷിനുവിനെ ഗുരുതരമായ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇരുവരെയും കുത്തിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ്, പ്രതി വെള്ളിമണ്‍ നാന്തിരിക്കല്‍ കാക്കോലിവിള ഹൗസില്‍ ജിബിനെ (44) അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബാറിനു നേരേ സിപിഎം നേതൃത്വത്തില്‍ അക്രമമുണ്ടായി. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. സുധീഷ് അവിവാഹിതനാണ്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Leave a comment

Your email address will not be published. Required fields are marked *