• Home  
  • രജനികാന്തിനൊപ്പം വീണ്ടും സത്യരാജ് പുതിയലുക്കില്‍
- Kollywood

രജനികാന്തിനൊപ്പം വീണ്ടും സത്യരാജ് പുതിയലുക്കില്‍

40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിനൊപ്പം വീണ്ടും സത്യരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കാനിരിക്കെ സത്യരാജിന്റെ പുതിയ ലുക്ക് പുറത്തുവന്നു. നീട്ടി വളര്‍ത്തിയ നരച്ച മുടി ബണ്‍ സ്‌റ്റൈലാക്കി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ളതാണ് താരത്തിന്റെ ചിത്രം. സോഷ്യല്‍ മീഡിയയില്‍ ഈ ലുക്ക് പ്രചാരം നേടുന്നുണ്ട്. കൂലിയുടെ ലുക്ക് ടെസ്റ്റിന്റെ ഭാഗമായുള്ള ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ […]

40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിനൊപ്പം വീണ്ടും സത്യരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കാനിരിക്കെ സത്യരാജിന്റെ പുതിയ ലുക്ക് പുറത്തുവന്നു.

നീട്ടി വളര്‍ത്തിയ നരച്ച മുടി ബണ്‍ സ്‌റ്റൈലാക്കി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ളതാണ് താരത്തിന്റെ ചിത്രം. സോഷ്യല്‍ മീഡിയയില്‍ ഈ ലുക്ക് പ്രചാരം നേടുന്നുണ്ട്. കൂലിയുടെ ലുക്ക് ടെസ്റ്റിന്റെ ഭാഗമായുള്ള ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. ചിത്രത്തില്‍ ശ്രുതി ഹാസന്‍ നായികയായേക്കും. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി.

Leave a comment

Your email address will not be published. Required fields are marked *