• Home  
  • അരിസ്റ്റോ സുരേഷ് നായകനായെത്തുന്ന മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ
- Mollywood

അരിസ്റ്റോ സുരേഷ് നായകനായെത്തുന്ന മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ

അരിസ്റ്റോ സുരേഷ് ബംഗാള്‍ സ്വദേശിയായെത്തുന്ന മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ എന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സ്വരാജ് വെഞ്ഞാറമൂട് ആണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്റ് പൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. ചഅരിസ്റ്റോ സുരേഷ് ആദ്യമായി നായകന്‍ ആകുന്ന ചിത്രമാണിത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിര്‍മ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, […]

അരിസ്റ്റോ സുരേഷ് ബംഗാള്‍ സ്വദേശിയായെത്തുന്ന മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ എന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സ്വരാജ് വെഞ്ഞാറമൂട് ആണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്റ് പൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. ചഅരിസ്റ്റോ സുരേഷ് ആദ്യമായി നായകന്‍ ആകുന്ന ചിത്രമാണിത്.

അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിര്‍മ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഉടന്‍ തന്നെ തിയറ്ററുകളില്‍ എത്തും.

വയലുങ്കല്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ കൂടിയായ ജോബി വയലുങ്കലിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേര്‍ന്നാണ്. ഛായാഗ്രഹണം എ കെ ശ്രീകുമാര്‍, എഡിറ്റിംഗ് ബിനോയ് ടി വര്‍ഗീസ്, റെജിന്‍ കെ ആര്‍, കലാസംവിധാനം ഗാഗുല്‍ ഗോപാല്‍, മ്യൂസിക് ജസീര്‍, അസി0 സലിം, വി ബി രാജേഷ്, ഗാനരചന ജോബി വയലുങ്കല്‍, സ്മിത സ്റ്റാന്‍ലി, സ്റ്റണ്ട് ജാക്കി ജോണ്‍സണ്‍, മേക്കപ്പ് അനീഷ് പാലോട്, രതീഷ് നാറുവമൂട്, ബിജിഎം വി ജി റുഡോള്‍ഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടര്‍ മധു പി നായര്‍, ജോഷി ജോണ്‍സണ്‍, കോസ്റ്റ്യൂം ബിന്ദു അഭിലാഷ്, സ്റ്റില്‍സ് റോഷന്‍ സര്‍ഗ്ഗം, പിആര്‍ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍

Leave a comment

Your email address will not be published. Required fields are marked *