• Home  
  • ഗൗതം മേനോന്‍ ചിത്രത്തില്‍ പ്രൈവറ്റ് ഡിറ്റക്ടീവായി മമ്മൂട്ടി
- Mollywood

ഗൗതം മേനോന്‍ ചിത്രത്തില്‍ പ്രൈവറ്റ് ഡിറ്റക്ടീവായി മമ്മൂട്ടി

കോമഡി പറയുന്ന പ്രൈവറ്റ് ഡിറ്റക്ടീവായി മമ്മൂട്ടി വരുന്നു. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഡിറ്റക്ടീവാകുന്നത്. ഷെര്‍ലെക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് പറയുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയായിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. വൈശാഖ് ഒരുക്കിയ ടര്‍ബോ എന്ന ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ […]

കോമഡി പറയുന്ന പ്രൈവറ്റ് ഡിറ്റക്ടീവായി മമ്മൂട്ടി വരുന്നു. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഡിറ്റക്ടീവാകുന്നത്. ഷെര്‍ലെക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് പറയുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയായിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. വൈശാഖ് ഒരുക്കിയ ടര്‍ബോ എന്ന ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *