
ടൊവിനോ തോമസിന്റെ നിര്‍മ്മാണത്തില്‍ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മരണമാസ്സ്’. ഒരു കോമഡി എന്റര്‍ടൈനറാണ് ചിത്രം. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വച്ചു നടന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും പൂജാ ചടങ്ങില്‍ സന്നിഹിതരായി.
ബേസില്‍ ജോസഫാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. സിജു സണ്ണിയാണ് കഥ. സംവിധായകന്‍ ശിവപ്രസാദും സിജു സണ്ണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ടോവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം, റാഫേല്‍ പോഴോളിപറമ്പില്‍ എന്നിവരാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോകുല്‍നാLാണ്.
ചായാഗ്രഹണം – നീരജ് രവി, എഡിറ്റര്‍ – ചമന്‍ ചാക്കോ, മ്യൂസിക് – ജയ് ഉണ്ണിത്താന്‍, വരികള്‍ – മുഹ്‌സിന്‍ പെരാരി, പ്രൊഡക്ഷന്‍ ഡിസൈനെര്‍ – മാനവ് സുരേഷ്, കോസ്റ്റ്യൂം – മാഷര്‍ ഹംസ, മേക്ക് അപ്- ആര്‍ ജി വയനാടന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സ് – വിഷ്ണു ഗോവിന്ദ്, വി എഫ് എക്‌സ് – എഗ്ഗ് വൈറ്റ് വി എഫ് എക്‌സ്,ഡി ഐ – ജോയ്‌നര്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എല്‍ദോ സെല്‍വരാജ്, സ്റ്റണ്ട് – കലൈ കിങ്‌സണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഉമേഷ് രാധാകൃഷ്ണന്‍, ബിനു നാരായന്‍,സ്റ്റില്‍സ് – ഹരികൃഷ്ണന്‍, ഡിസൈന്‍ – സര്‍ക്കാസനം, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.