• Home  
  • നീണ്ട ഇടവേളയ്ക്കുശേഷം രഞ്ജി പണിക്കര്‍ വീണ്ടും സംവിധാനത്തിലേക്ക്; നായകന്‍ ഫഹദ് ഫാസില്‍
- Mollywood

നീണ്ട ഇടവേളയ്ക്കുശേഷം രഞ്ജി പണിക്കര്‍ വീണ്ടും സംവിധാനത്തിലേക്ക്; നായകന്‍ ഫഹദ് ഫാസില്‍

പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജി പണിക്കര്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. ഫഹദ് ഫാസിലാണ് നായകന്‍. ഫഹദിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും രഞ്ജി പണിക്കര്‍ തന്നെയാണ് ഒരുക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. അനൗണ്‍സ്‌മെന്റ് വീഡിയോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 2005-ല്‍ പുറത്തിറങ്ങിയ ഭരത് ചന്ദ്രന്‍ ഐപിഎസ് ആണ് രഞ്ജി പണിക്കരുടെ ആദ്യ സംവിധാന സംരംഭം. പിന്നാലെ 2008-ല്‍ മമ്മൂട്ടിയെ നായകനാക്കി ‘രൗദ്രം’ സംവിധാനം […]

പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജി പണിക്കര്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. ഫഹദ് ഫാസിലാണ് നായകന്‍. ഫഹദിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും രഞ്ജി പണിക്കര്‍ തന്നെയാണ് ഒരുക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.

അനൗണ്‍സ്‌മെന്റ് വീഡിയോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 2005-ല്‍ പുറത്തിറങ്ങിയ ഭരത് ചന്ദ്രന്‍ ഐപിഎസ് ആണ് രഞ്ജി പണിക്കരുടെ ആദ്യ സംവിധാന സംരംഭം. പിന്നാലെ 2008-ല്‍ മമ്മൂട്ടിയെ നായകനാക്കി ‘രൗദ്രം’ സംവിധാനം ചെയ്തു. രണ്ട് ചിത്രങ്ങളുടേയും തിരക്കഥ ഒരുക്കിയതും രഞ്ജി പണിക്കര്‍ തന്നെയാണ്.

Leave a comment

Your email address will not be published. Required fields are marked *