
മലയാളത്തില്‍ ഈ വര്‍ഷം റിലീസിന് ഒരുങ്ങുന്നത് മൂന്ന് ത്രീഡി സിനിമകള്‍. മോഹന്‍ലാലിന്റെ സംവിധാനം കൊണ്ട് ശ്രദ്ധ നേടുന്ന ബറോസ് ആണ് ഒന്ന്. ഓണം റിലീസായാണ് ബറോസ് തിയറ്ററുകളില്‍ എത്തുന്നത്. സെപ്റ്റംബര്‍ 12നാണ് ബറോസ് തിയറ്ററുകളില്‍ എത്തുക.
ടൊവിനോ തോമസിന്റെ ബിഗ് ബജറ്റ്, ത്രീഡി ചിത്രം അജയന്റെ രണ്ടാം മോഷണം ആണ് രണ്ടാമത്തെ ചിത്രം. സെപ്റ്റംബര്‍ 12ന് സിനിമ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ബറോസും അജയന്റെ രണ്ടാം മോഷണവും ഒരുമിച്ച് റിലീസ് ചെയ്യുക ആണെങ്കില്‍ ഗംഭീര ക്ലാഷ് ആകും അന്നേദിവസം തിയറ്ററുകളില്‍ നടക്കുക എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ജയസൂര്യയുടെ കത്തനാര്‍ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ത്രീഡി ചിത്രം. എന്നാല്‍ ഇതിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നതിനാല്‍ റിലീസ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.