• Home  
  • ഒമാനില്‍ കനത്ത മഴ തുടരുന്നു; ഒഴുക്കില്‍പെട്ട് ഒരു മരണം
- Gulf-news

ഒമാനില്‍ കനത്ത മഴ തുടരുന്നു; ഒഴുക്കില്‍പെട്ട് ഒരു മരണം

മസ്‌കത്ത്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. ഇസ്‌കി-സിനാവ് റോഡില്‍ അഞ്ച് പേര്‍ സഞ്ചരിച്ച വാഹനം മലവെള്ളപ്പാച്ചില്‍ പെട്ട് ഒരു കുട്ടി മരിച്ചതായും നാല് പേരെ രക്ഷപ്പെടുത്തിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രക്ഷപ്പെട്ടവരെ ഇബ്ര റഫന്‍സ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. മറ്റൊരു സംഭവത്തില്‍ വാദി ബനീ ഹനിയില്‍ ഒഴുക്കില്‍പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി എയര്‍ലിഫ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. അതേസമയം, ഒമാന്റെ വടക്കന്‍ മേഖലയില്‍ […]

മസ്‌കത്ത്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. ഇസ്‌കി-സിനാവ് റോഡില്‍ അഞ്ച് പേര്‍ സഞ്ചരിച്ച വാഹനം മലവെള്ളപ്പാച്ചില്‍ പെട്ട് ഒരു കുട്ടി മരിച്ചതായും നാല് പേരെ രക്ഷപ്പെടുത്തിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രക്ഷപ്പെട്ടവരെ ഇബ്ര റഫന്‍സ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. മറ്റൊരു സംഭവത്തില്‍ വാദി ബനീ ഹനിയില്‍ ഒഴുക്കില്‍പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി എയര്‍ലിഫ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

അതേസമയം, ഒമാന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ എത്തിയ മഴ തുടരുകയാണ്. ബുറൈമി, സുവൈഖ്, ഖാബൂറ, റുസ്താഖ്, ആമിറാത്ത്, മുസന്ന, ഇസ്‌കി, സഹം, ഹംറ, നഖല്‍ തുടങ്ങിയ വിലായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് ശക്തമായ മഴ പെയ്തത്. മലമുകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ വെള്ളം റോഡുകളിലേക്കൊഴുകി. ചിലയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *