• Home  
  • സൈനികടാങ്ക് ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
- News

സൈനികടാങ്ക് ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി : ലഡാക്കില്‍ സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ദൗലത് ബേഗ് ഓള്‍ഡിയില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടി72 ടാങ്ക് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പരിശീലനത്തിനിടെ നദിയില്‍ പെട്ടെന്ന് ജലനിരപ്പ് വര്‍ധിക്കുകയായിരുന്നു. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ലേയില്‍നിന്ന് 148 കിലോമീറ്റര്‍ അകലെ ന്യോമചുഷൂല്‍ മേഖലയിലെ മന്ദിര്‍ മോര്‍ഹില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും […]

ന്യൂഡല്‍ഹി : ലഡാക്കില്‍ സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ദൗലത് ബേഗ് ഓള്‍ഡിയില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടി72 ടാങ്ക് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി.

ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പരിശീലനത്തിനിടെ നദിയില്‍ പെട്ടെന്ന് ജലനിരപ്പ് വര്‍ധിക്കുകയായിരുന്നു. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ലേയില്‍നിന്ന് 148 കിലോമീറ്റര്‍ അകലെ ന്യോമചുഷൂല്‍ മേഖലയിലെ മന്ദിര്‍ മോര്‍ഹില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്.

Leave a comment

Your email address will not be published. Required fields are marked *