• Home  
  • അകമലയില്‍ ഉരുള്‍പൊട്ടലിന് സാധ്യത; ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം
- Keralam

അകമലയില്‍ ഉരുള്‍പൊട്ടലിന് സാധ്യത; ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം

തൃശൂര്‍: വടക്കാഞ്ചേരി അകമലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ ആളുകളോട് മാറി താമസിക്കാന്‍ വടക്കാഞ്ചേരി നഗരസഭ നിര്‍ദേശിച്ചു. ഏതു നിമിഷവും ഉരുള്‍പൊട്ടലിനുള്ള സാധ്യതയുണ്ടെന്നാണ് വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. മഴക്കാലം കഴിയും വരെ മാറിതാമസിക്കാനാണ് 41 കുടുംബങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ […]

തൃശൂര്‍: വടക്കാഞ്ചേരി അകമലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ ആളുകളോട് മാറി താമസിക്കാന്‍ വടക്കാഞ്ചേരി നഗരസഭ നിര്‍ദേശിച്ചു. ഏതു നിമിഷവും ഉരുള്‍പൊട്ടലിനുള്ള സാധ്യതയുണ്ടെന്നാണ് വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. മഴക്കാലം കഴിയും വരെ മാറിതാമസിക്കാനാണ് 41 കുടുംബങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

അതേസമയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Leave a comment

Your email address will not be published. Required fields are marked *