• Home  
  • ആമയിഴഞ്ചാന്‍ തോട് ഉടന്‍വൃത്തിയാക്കും; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍
- Keralam

ആമയിഴഞ്ചാന്‍ തോട് ഉടന്‍വൃത്തിയാക്കും; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് ഉടന്‍ വൃത്തിയാക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായി. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റെയില്‍വേയും ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഇറിഗേഷന്‍ വകുപ്പും നഗരസഭക്ക് കീഴിലെ സ്ഥലങ്ങള്‍ നഗരസഭയും ശുചിയാക്കാനാണ് തീരുമാനം. ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിന് സബ് കളക്ടര്‍ അധ്യക്ഷനായ സ്ഥിരം സമിതി ഉണ്ടാക്കാനും തീരുമാനമായി. നഗരസഭ, റെയില്‍വേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. തലസ്ഥാനത്തിന്റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. ആകെ 12 കിലോ മീറ്ററാണ് ആമയിഴഞ്ചാന്‍ തോടുള്ളത്. […]

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് ഉടന്‍ വൃത്തിയാക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായി. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റെയില്‍വേയും ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഇറിഗേഷന്‍ വകുപ്പും നഗരസഭക്ക് കീഴിലെ സ്ഥലങ്ങള്‍ നഗരസഭയും ശുചിയാക്കാനാണ് തീരുമാനം.

ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിന് സബ് കളക്ടര്‍ അധ്യക്ഷനായ സ്ഥിരം സമിതി ഉണ്ടാക്കാനും തീരുമാനമായി. നഗരസഭ, റെയില്‍വേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും.

തലസ്ഥാനത്തിന്റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. ആകെ 12 കിലോ മീറ്ററാണ് ആമയിഴഞ്ചാന്‍ തോടുള്ളത്. ഇതില്‍ റെയില്‍വേ ഭൂമിയിലൂടെ കടന്ന് പോകുന്നത് 117 മീറ്ററാണ്.

Leave a comment

Your email address will not be published. Required fields are marked *