• Home  
  • ഉരുള്‍പൊട്ടലിനു കാരണമായത് കാലാവസ്ഥാ മാറ്റവും ലഘുമേഘവിസ്‌ഫോടനവും
- Keralam

ഉരുള്‍പൊട്ടലിനു കാരണമായത് കാലാവസ്ഥാ മാറ്റവും ലഘുമേഘവിസ്‌ഫോടനവും

കേരളത്തെ നടുക്കത്തിലാഴ്ത്തിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനു കാരണമായത് ലഘുമേഘവിസ്‌ഫോടനമാണെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയാണ് ഇതിനിടയാക്കിയതെന്നു കരുതുന്നു. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ 29ന് പെയ്തത് 24 സെന്റീമീറ്റര്‍ മഴയാണ്. ഒരാഴ്ചയായി കനത്ത മഴയായിരുന്നു വയനാട്ടില്‍. 2019ല്‍ കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിലുണ്ടായ ദുരന്തത്തിനു സമാനമാണ് ഇന്നലെ സംഭവിച്ചത്. ദുരന്തമേഖലയില്‍ നിന്ന് രണ്ടു കിലോമീറ്ററോളം ദൂരം മാത്രമേ കവളപ്പാറ, പുത്തുമല ഭാഗത്തേക്കുള്ളു. കഴിഞ്ഞ രണ്ടാഴ്ചക്കാലത്ത് ലഭിക്കേണ്ടതിലും 70 ശതമാനം അധികമഴയാണ് വയനാട്ടില്‍ പെയ്തത്. ചക്രവാതച്ചുഴിയുടെ ഫലമായി അതിതീവ്രമഴ […]

കേരളത്തെ നടുക്കത്തിലാഴ്ത്തിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനു കാരണമായത് ലഘുമേഘവിസ്‌ഫോടനമാണെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയാണ് ഇതിനിടയാക്കിയതെന്നു കരുതുന്നു. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ 29ന് പെയ്തത് 24 സെന്റീമീറ്റര്‍ മഴയാണ്. ഒരാഴ്ചയായി കനത്ത മഴയായിരുന്നു വയനാട്ടില്‍.

2019ല്‍ കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിലുണ്ടായ ദുരന്തത്തിനു സമാനമാണ് ഇന്നലെ സംഭവിച്ചത്. ദുരന്തമേഖലയില്‍ നിന്ന് രണ്ടു കിലോമീറ്ററോളം ദൂരം മാത്രമേ കവളപ്പാറ, പുത്തുമല ഭാഗത്തേക്കുള്ളു.

കഴിഞ്ഞ രണ്ടാഴ്ചക്കാലത്ത് ലഭിക്കേണ്ടതിലും 70 ശതമാനം അധികമഴയാണ് വയനാട്ടില്‍ പെയ്തത്. ചക്രവാതച്ചുഴിയുടെ ഫലമായി അതിതീവ്രമഴ പെയ്യിക്കുന്ന കട്ടിയേറിയ മേഘങ്ങള്‍ കേരളത്തിനു മുകളില്‍ ഉരുണ്ടുകൂടുന്നതാണ് വടക്കന്‍ കേരളത്തിലെ ശക്തമായ മഴയ്ക്കു കാരണമായത്. 2019ലും ഇതേ രീതിയിലുള്ള മഴയായിരുന്നു. പെയ്യുന്ന മഴയില്‍ താഴേക്കു പതിക്കുന്ന വെള്ളത്തിന്റെ അളവ് വളരെ അധികമായിരിക്കും. ദുരന്തത്തിനു വഴിവെക്കുന്നത് ഇത്തരം മഴയാണ്.

ശക്തി കുറഞ്ഞ മഴ പെയ്യുന്ന രീതി കുറച്ചുനാളായി കേരളത്തില്‍ കുറഞ്ഞുവരുകയാണ്. ഒരാഴ്ച പെയ്യേണ്ട മഴ ചിലപ്പോള്‍ ഒരു ദിവസവും രണ്ടു ദിവസം പെയ്യേണ്ട മഴ ഒന്നോ രണ്ടോ മണിക്കൂറിലും പെയ്തു തീരുകയാണ്. ഒറ്റയടിക്ക് കൂടുതല്‍ വെള്ളം ഭൂമിയിലേക്ക് പതിക്കുമ്പോള്‍ ഉറപ്പില്ലാത്ത മണ്ണിന്റെ ഘടനയുള്ള കുന്നുകള്‍ക്ക് അത് താങ്ങാന്‍ സാധിക്കുന്നില്ല. മണ്ണിടിച്ചിലിനും ദുരന്തത്തിനും ഇതു വഴിവെക്കുന്നു. കാലാവസ്ഥയിലുണ്ടായ ഈ മാറ്റമാണ് കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഉരുള്‍പൊട്ടലിനു കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *