• Home  
  • കാലാവസ്ഥാ പ്രവചനം കുറ്റമറ്റതാക്കും; വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടികളുമായി കേരളം
- Keralam

കാലാവസ്ഥാ പ്രവചനം കുറ്റമറ്റതാക്കും; വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടികളുമായി കേരളം

തിരുവനന്തപുരം: അതിതീവ്രമഴ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കാത്തതിന് പരിഹാരം തേടി കേരളം. അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ തടയാനും കാലാവസ്ഥാ പ്രവചനത്തിലെ വീഴ്ചകള്‍ പരിഹരിക്കാനുമായി കേരളത്തിന്റേതായ സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജല കമ്മിഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഈ മുന്നറിയിപ്പ് രീതിക്കു കാലാനുസൃത മാറ്റം വരുത്തേണ്ടതുണ്ടെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വീഴ്ചകള്‍ പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍. പ്രകൃതിദുരന്തസാധ്യത […]

തിരുവനന്തപുരം: അതിതീവ്രമഴ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കാത്തതിന് പരിഹാരം തേടി കേരളം. അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ തടയാനും കാലാവസ്ഥാ പ്രവചനത്തിലെ വീഴ്ചകള്‍ പരിഹരിക്കാനുമായി കേരളത്തിന്റേതായ സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജല കമ്മിഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഈ മുന്നറിയിപ്പ് രീതിക്കു കാലാനുസൃത മാറ്റം വരുത്തേണ്ടതുണ്ടെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വീഴ്ചകള്‍ പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍. പ്രകൃതിദുരന്തസാധ്യത മുന്‍കൂട്ടി അറിയാനും ആഘാതം ലഘൂകരിക്കാനുമുള്ള പഠനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കും. ഇതിനായി നയപരമായ ഉപദേശങ്ങള്‍ കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തില്‍നിന്നു തേടും.

കൃത്യമായ ഗവേഷണം നടത്താനും കേരളത്തിന് അനുസൃതമായ മാനദണ്ഡങ്ങള്‍ വികസിപ്പിക്കാനും പഠനകേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിലൂടെ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയവയുടെ പ്രവചനം സാധ്യമാക്കുകയാണ് ലക്ഷ്യം.

Leave a comment

Your email address will not be published. Required fields are marked *