• Home  
  • ഗര്‍ഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
- Keralam

ഗര്‍ഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം പള്ളിമുക്കില്‍ ഗര്‍ഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊട്ടിയം പറക്കുളം സ്വദേശി അല്‍അമീന്‍ ആണ് അറസ്റ്റിലായത്. സംഭവത്തിലെ മറ്റ് പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും ഇരവിപുരം പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമികളില്‍ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞത്. ക്രിമിനല്‍ കേസുകളില്‍ അടക്കം ഉള്‍പ്പെട്ടവര്‍ ചേര്‍ന്നാണ് കുതിരയെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ […]

കൊല്ലം: കൊല്ലം പള്ളിമുക്കില്‍ ഗര്‍ഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊട്ടിയം പറക്കുളം സ്വദേശി അല്‍അമീന്‍ ആണ് അറസ്റ്റിലായത്. സംഭവത്തിലെ മറ്റ് പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും ഇരവിപുരം പൊലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമികളില്‍ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞത്. ക്രിമിനല്‍ കേസുകളില്‍ അടക്കം ഉള്‍പ്പെട്ടവര്‍ ചേര്‍ന്നാണ് കുതിരയെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കുതിരയുടെ ദേഹമാസകലം മുറിവേറ്റിരുന്നു. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയത്തില്‍ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന കുതിരയാണ് ക്രൂരതയ്ക്ക് ഇരയായത്.

Leave a comment

Your email address will not be published. Required fields are marked *