• Home  
  • ജീവന്റെ തുടിപ്പിന്റെ സിഗ്നല്‍; മണിക്കൂറുകള്‍ നീണ്ടു നിന്ന പരിശോധന; ഫലം നിരാശ
- Keralam

ജീവന്റെ തുടിപ്പിന്റെ സിഗ്നല്‍; മണിക്കൂറുകള്‍ നീണ്ടു നിന്ന പരിശോധന; ഫലം നിരാശ

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ മേഖലയില്‍ പരിശോധനയ്ക്കിടെ തെര്‍മല്‍ ഇമേജ് റഡാറില്‍ ലഭിച്ച സിഗ്നല്‍ മണിക്കൂറുകളോളം കേരളത്തിനു പ്രതീക്ഷയായി. എന്നാല്‍, മണിക്കൂറുകള്‍ നീണ്ട ആകാംക്ഷയ്ക്കു ശേഷം നിരാശയായിരുന്നു ഫലം. മണ്ണിനടിയില്‍ നിന്നും ജീവന്റെ സിഗ്നലാണ് ലഭിച്ചത്. റഡാറില്‍ മൂന്നുതവണ സിഗ്‌നല്‍ ലഭിച്ചതോടെ ജാഗരൂകരായ ദൗത്യസംഘം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് മണ്ണുമാന്തിയന്ത്രം എത്തിച്ച് പരിശോധന നടത്തിയെങ്കിലും സിഗ്‌നല്‍ പാമ്പിന്റെയോ മറ്റേതെങ്കിലും ജീവികളുടെയോ ആയിരിക്കാമെന്നു സ്ഥിരീകരിച്ചു. ഇതോടെ, രാത്രി വൈകി ഇന്നലത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. തെരച്ചില്‍ […]

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ മേഖലയില്‍ പരിശോധനയ്ക്കിടെ തെര്‍മല്‍ ഇമേജ് റഡാറില്‍ ലഭിച്ച സിഗ്നല്‍ മണിക്കൂറുകളോളം കേരളത്തിനു പ്രതീക്ഷയായി. എന്നാല്‍, മണിക്കൂറുകള്‍ നീണ്ട ആകാംക്ഷയ്ക്കു ശേഷം നിരാശയായിരുന്നു ഫലം. മണ്ണിനടിയില്‍ നിന്നും ജീവന്റെ സിഗ്നലാണ് ലഭിച്ചത്. റഡാറില്‍ മൂന്നുതവണ സിഗ്‌നല്‍ ലഭിച്ചതോടെ ജാഗരൂകരായ ദൗത്യസംഘം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് മണ്ണുമാന്തിയന്ത്രം എത്തിച്ച് പരിശോധന നടത്തിയെങ്കിലും സിഗ്‌നല്‍ പാമ്പിന്റെയോ മറ്റേതെങ്കിലും ജീവികളുടെയോ ആയിരിക്കാമെന്നു സ്ഥിരീകരിച്ചു. ഇതോടെ, രാത്രി വൈകി ഇന്നലത്തെ തെരച്ചില്‍ അവസാനിപ്പിച്ചു.

തെരച്ചില്‍ നിര്‍ത്തി എല്ലാവരും മടങ്ങവേയായിരുന്നു സിഗ്നല്‍ ലഭിച്ചത്. ശ്വാസവും ചലനവും വ്യക്തമാകുന്ന തെര്‍മല്‍ ഇമേജ് റഡാറില്‍ സിഗ്‌നല്‍ ലഭിച്ചതോടെ അവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചായിരുന്നു എന്‍.ഡി.ആര്‍.എഫിന്റെയും സൈന്യത്തിന്റെയും സംയുക്തതെരച്ചില്‍. റഡാര്‍ സിഗ്‌നല്‍ കിട്ടിയ സ്ഥലത്ത് ഇന്നലെ രാത്രി ഒന്‍പതരയോടെ അവസാനിപ്പിച്ച തെരച്ചില്‍ ഇന്നും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആരോ കുടുങ്ങിക്കിടപ്പുണ്ടെന്ന അഭ്യൂഹം പരന്നതോടെ മുണ്ടക്കൈ ടോപ്പിലേക്ക് ആംബുലന്‍സുകളടക്കം എത്തിയിരുന്നു. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതു മുസ്ലിം ലീഗ് പാര്‍ട്ടി ഓഫീസാണെന്നു പ്രദേശവാസികള്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *