• Home  
  • ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
- Keralam

ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

എടത്വാ: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണ അന്ത്യം. എടത്വാ നെടുവംമാലില്‍ എം സി ഭവനില്‍ ദേവരാജന്റെ ഏക മകന്‍ ദീപു (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 12 ന് വീയപുരം ഹൈസ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടം. മാതാവ് സിന്ധുവിന്റെ കുടുംബ വീടായ ഹരിപ്പാട്ട് പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം. ദീപുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീയപുരം പോലീസ് മേല്‍ നടപടി സ്വീകരിച്ച ശേഷം മൃതദേഹം സ്വകാര്യ […]

എടത്വാ: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണ അന്ത്യം. എടത്വാ നെടുവംമാലില്‍ എം സി ഭവനില്‍ ദേവരാജന്റെ ഏക മകന്‍ ദീപു (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 12 ന് വീയപുരം ഹൈസ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടം. മാതാവ് സിന്ധുവിന്റെ കുടുംബ വീടായ ഹരിപ്പാട്ട് പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം.

ദീപുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീയപുരം പോലീസ് മേല്‍ നടപടി സ്വീകരിച്ച ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a comment

Your email address will not be published. Required fields are marked *