ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കേളമംഗലം സ്വദേശി പ്രിയ(46)യും മകള്‍ കൃഷ്ണപ്രിയ(13)യുമാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് സൂചന. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു. ഉച്ചയ്ക്കാണ് സംഭവം.മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഉച്ചയ്ക്ക് 2 മണിയോടെ തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവല്‍ ക്രോസിന് സമീപം സ്‌കൂട്ടറിലെത്തിയ അമ്മയും മകളും അതുവഴി വന്ന മെമു ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച കൃഷ്ണപ്രിയ. ഭര്‍ത്താവുമായി പ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്ന് തമസിക്കുകയായിരുന്നു പ്രിയ. വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്കായിരുന്ന പ്രിയയ്ക്ക് മലപ്പുറത്തേക്ക് സ്ഥലംമാറ്റമായിരുന്നു. ജോലി രാജിവച്ചു വിദേശത്തേക്കു പോകാന്‍ ഭര്‍ത്താവ് പ്രിയയെ നിര്‍ബന്ധിച്ചിരുന്നു. ഇതേ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.