Sunday, November 16, 2025

ദുരന്തമേഖലയ്ക്കായി മൂന്നു കോടി; വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണവും ഏറ്റെടുത്ത് മോഹന്‍ ലാല്‍

വയനാട്: ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി മോഹന്‍ ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി നല്‍കും. ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ ലാല്‍. സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷന്‍ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കും. വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നത്. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രത. എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാര്‍ മുതല്‍ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി. താന്‍ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയന്‍. കഴിഞ്ഞ 16 വര്‍ഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് താന്‍ വന്നതെന്ന് മോഹന്‍ ലാല്‍ പറഞ്ഞു.

സൈന്യം നിര്‍മ്മിച്ച് ബെയ്‌ലി പാലം വഴി മുണ്ടക്കൈയില്‍ എത്തിയ മോഹന്‍ലാല്‍ രക്ഷദൗത്യത്തില്‍ ഏര്‍പ്പെട്ട സൈനികരുമായും, വോളണ്ടിയര്‍മാരുമായും സംസാരിച്ചു. ഉരുള്‍ പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിന് അടുത്തുള്ള പുഞ്ചിരമട്ടം വരെ മോഹന്‍ലാല്‍ എത്തി കാര്യങ്ങള്‍ നോക്കി കണ്ടിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരോടും മോഹന്‍ലാല്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുന്നുണ്ടായിരുന്നു.

സൈനിക വേഷത്തില്‍ എത്തിയ മോഹന്‍ലാലിനൊപ്പം മേജര്‍ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

spot_img

Explore more

spot_img

തദ്ദേശതെരഞ്ഞെടുപ്പ്: അന്തിമവോട്ടര്‍പട്ടികയില്‍ 2.84 വോട്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമവോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്...

കൂമ്പന്‍പാറ മണ്ണിടിച്ചില്‍: പരിശോധനകള്‍ക്ക് ഇന്നു തുടക്കം

തിരുവനന്തപുരം: ഇടുക്കി അടിമാലി കൂമ്പന്‍പാറയിലെ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകള്‍ ഇന്ന് തുടങ്ങും. ജിയോളജി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, റവന്യു തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് പരിശോധന നടത്തുക. 2 ദിവസത്തിനകം...

പിഎംശ്രീ വിവാദം: സിപിഎം, സിപിഐ നിര്‍ണായകയോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം: പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ സിപിഎം, സിപിഐ നിര്‍ണായക യോഗങ്ങള്‍ ഇന്ന് ചേരുന്നു. ഇന്നു ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലെ മുഖ്യവിഷയം സിപിഐ എങ്ങനെ മയപ്പെടുത്താമെന്നുള്ളതാണ്. സിപിഐ എക്‌സിക്യുട്ടീവ്...

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. അധ്യക്ഷനായി ഒജെ ജനീഷും വര്‍ക്കിങ് പ്രസിഡന്റായി ബിനു ചുള്ളിയിലും സ്ഥാനമേല്‍ക്കും. കെപിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും ചടങ്ങിനെത്തും. പ്രതിപക്ഷ...

കുറവിലങ്ങാട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

കോട്ടയം: കുറവിലങ്ങാട് എംസി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയില്‍ പള്ളിക്ക് സമീപത്ത് പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...

രാഷ്ട്രപതിയെത്തി; ഇന്ന് ശബരിമല ദര്‍ശനം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു നാലു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്നലെ രാജ്ഭവനില്‍ തങ്ങിയ രാഷ്ട്രപതി...

താമരശേരി സംഘര്‍ഷം: 321പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ...

ശബരിമല സ്വര്‍ണക്കൊള്ള: സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ കേസെടുക്കുമെന്ന് ഹൈക്കോടതി. എസ്ഐടി സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമുള്ള ഇടക്കാല ഉത്തരവിലാണ് ഈ നിര്‍ദേശം. അടച്ചിട്ട മുറികളിലാണ് കോടതി വാദം കേട്ടത്. ശബരിമല സ്വര്‍ണക്കൊളളയില്‍...